ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഹാറൂൺ, നൗഫൽ, ഇബ്രാഹീം, ഷംസീർ എന്നീ പ്രതികളുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അതേസമയം കൊലയാളികൾക്ക് ആയുധം തയ്യാറാക്കി നൽകിയ കാമ്പ്രത്ത്ചളള ഷാജഹാനെ പോലീസ് പിടികൂടി. കേസിൽ പിടിയിലായ പ്രതി നസീറിന്റെ സുഹൃത്താണ് ഷാജഹാൻ. മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീറാണ് കൊലപാകത്തിലെ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.