പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആട്ടവും പാട്ടുമായി കൊച്ചി മെട്രോ!

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിവിധ തരത്തിലുള്ള മത്സരങ്ങളും പരിപാടികളുമായി കൊച്ചി മെട്രോ റെഡി. ഡിസംബര്‍ 30, 31 തിയ്യതികളില്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നൃത്തം, സംഗീതം, നാടന്‍പാട്ട്, പ്രച്ഛന്നവേഷ മത്സരം എന്നിവ അരങ്ങേറും. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ 9ന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 7 മണി വരെ തുടരും. മാര്‍ഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, കരോള്‍ ഗാനം തുടങ്ങിയ പരിപാടികളും ഉണ്ടാകും.

കമ്പനിപ്പടി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയും കരോക്കെ സോങ്, കുസാറ്റ് സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗം കളി, കാരള്‍ സോങ് എന്നിവയുണ്ടാവും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗ്രൂപ്പ് ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും പാലാരിവട്ടം സ്റ്റേഷനില്‍ ഫ്യൂഷന്‍ ഫാഷന്‍ ഷോ, സാന്ത ഡാന്‍സ്, കരോള്‍ സോങ് എന്നിവ വൈകിട്ട് 3 മുതല്‍ 6 വരെയുണ്ടാകും.

കലൂര്‍, എംജി റോഡ് സ്റ്റേഷനുകളില്‍ സോങ്, ഗ്രൂപ്പ് സോങ് എന്നിവയുണ്ടാകും എളംകുളം സ്റ്റേഷനില്‍ കാരള്‍ സോങ്, സിനിമാറ്റിക് സോങ്, ഭക്തിഗാനം എന്നിവയും തൈക്കൂടത്ത് വൈകിട്ട് 5.30 മുതല്‍ 7.30 വരെ കവിതാലാപനം, നാടന്‍ പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗം കളി എന്നിവയും നടക്കും. 31ന് കളമശേരി സ്റ്റേഷനില്‍ ടാബ്ലോ, പ്രസംഗം, ഡാന്‍സ്, കരോക്കെ സോങ് തുടങ്ങിയവ വൈകിട്ട് 5.30 മുതല്‍ 7.30 വരെയും പത്തടിപ്പാലത്ത് ഗ്രൂപ്പ് ഡാന്‍സ്, കാരള്‍ സോങ് എന്നിവ വൈകിട്ട് 6 മുതല്‍ 8 വരെയും പേട്ടയില്‍ കിച്ചന്‍ മ്യൂസിക്, പാരഡി സോങ്, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ രാവിലെ 10 മുതല്‍ രാത്രി 8 വരെ നടക്കും.

പുളിഞ്ചോട് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും അമ്പാട്ടുകാവില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ 3 വരെയും ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10 മുതല്‍ 12 വരെയും കാരള്‍ സോങ്, സോളോ ഡാന്‍സ് തുടങ്ങിയവയും ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ മാര്‍ഗം കളി, കാരള്‍ സോങ് തുടങ്ങിയവയും അരങ്ങേറും. മഹാരാജാസ് കോളജ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും വൈറ്റിലയില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെയും നാടന്‍ പാട്ടും ഡാന്‍സും അരങ്ങേറും.