നവാഗത സംവിധായകന്‍ പി.എസ് വിനോദ് ഒരുക്കിയ തമിഴ് ചലച്ചിത്രം ‘കൂഴങ്കല്‍’ 94ാമത് ഓസ്‌കര്‍ എന്‍ട്രി അവസാന പട്ടികയില്‍ നിന്നും പുറത്ത്. നിര്‍മാതാവ് വിഘേനേശ് ശിവനാണ് ഇക്കാര്യം അറിയിച്ചത്. നയന്‍താരയും വിഘ്നേശും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
‘ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമാണ്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാന്‍ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമാകുമായിരുന്നു. ഈ അവസരത്തില്‍ ഇത്രയും നിഷ്‌കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി’, വിഘ്‌നേശ് ശിവന്‍ ട്വീറ്റ് ചെയ്തു.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാളചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്.

