സംസ്ഥാനത്ത് പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതായി; രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തരവാദി മുഖ്യമന്ത്രി: കെ. സുധാകരന്‍

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ആദ്യ കൊലപാതകം കഴിഞ്ഞപ്പോള്‍ തിരിച്ചടി ഉറപ്പായിരുന്നെങ്കിലും ഇത് തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. അതിനാല്‍ മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

ബിജെപി സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ-റെയിലിലാണെന്നും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടുന്നവരാണ് സിപിഐഎം എന്നും സുധാകരന്‍ വിമര്‍ശിച്ചു.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയില്ല. സര്‍ക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.