ചെന്നൈ: വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായ ചിത്രം മാനാട് ഒടിടിയിലേക്ക്. തിയേറ്റര്‍ റിലീസിന് പിന്നാലെയാണ് ചിത്രം ഒടിടിയിലും എത്തുന്നത്. സോണി ലൈവിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രന്‍, വാഗൈ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

