സാമ്പത്തിക പ്രതിസന്ധി; നൂറ് കോടി രൂപ ഗ്രാന്‍ഡ് വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോര്‍ഡിനായി ബജറ്റില്‍ പ്രഖ്യാപിച്ച തുക തള്ളി സര്‍ക്കാര്‍. നൂറ് കോടി രൂപ ഗ്രാന്‍ഡ് വേണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. ശബരിമല ഉത്സവാവശ്യത്തിനാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടത്.

അതേസമയം, ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനൊരുങ്ങി സര്‍ക്കാര്‍. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ 5000 പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ട് വിലയിരുത്തി.

സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെയാണ് പ്രവര്‍ത്തന സമയം..