ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി-20 പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ മികച്ച ഇലവനായി നാല് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് സ്ഥാനം നല്‍കുന്നത്. എന്നാല്‍, വിരാട് കോഹ്ലിയെ ഒഴിവാക്കിയാണ് ആകാശ് ചോപ്രയുടെ സെലക്ഷന്‍.
ടെസ്റ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ റിഷാബ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ആകാശ് ചോപ്ര തന്റെ ടീമിലേക്ക് ഉള്‍പെടുത്തിയിരിക്കുന്നത്. നായകനായ വിരാട് കോഹ്ലിയെ മോശം ഫോമിന്റെ പേരില്‍ ആകാശ് ചോപ്ര ഒഴിവാക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും ശ്രീലങ്കന്‍ നായകനായ ദിമുദ് കരുണരത്‌നയും ആകാശ് ചോപ്രയുടെ ടീമില്‍ ഓപ്പണറായി എത്തുമ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്,ന്യൂസിലാന്‍ഡ് നായകന്‍ വില്യംസണ്‍, ഫവാദ് അലം എന്നിവര്‍ മിഡില്‍ ഓര്‍ഡറില്‍ സ്ഥാനം നേടി. ഈ വര്‍ഷം ഇരട്ട സെഞ്ച്വറികള്‍ അടക്കമായി തിളങ്ങിയ ജോ റൂട്ട് മൂന്നാം നമ്ബറില്‍ എതിരാളികള്‍ ഇല്ലാതെ സ്ഥാനം നേടുന്നതായി ചോപ്ര നിരീക്ഷിച്ചു. തന്റെ ടെസ്റ്റ് ഇലവന്‍ നായകനായി കെയ്ന്‍ വില്യംസനെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്
ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ച്വറിയും ഗാബ്ബ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയും അടിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രധാനപ്പെട്ട ഘടകമായി മാറിയ റിഷബ് പന്തിനെ വിക്കറ്റ് കീപ്പര്‍ റോളില്‍ തിരഞ്ഞെടുത്ത ആകാശ് ചോപ്ര ജാമിസന്‍, ജെയിംസ് അന്‍ഡേഴ്‌സണ്‍,ഷഹീന്‍ അഫ്രീഡി എന്നിവരേയാണ് തന്റെ ടീമിലെ ഫാസ്റ്റ് ബൗളര്‍മാരായി തിരഞ്ഞെടുത്തത്. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരേ സ്പിന്‍ ബൗളര്‍മാരായി തിരഞ്ഞെടുത്ത ആകാശ് ചോപ്ര അശ്വിന്റെ മാജിക്ക് പ്രകടനത്തെ വാനോളം പുകഴ്ത്തി.

