റോഡുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കുമെന്ന നിര്‍ണായക നീക്കവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റോഡുകളില്‍ വിപ്ലവം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. വകുപ്പിന് കീഴിലുള്ള റോഡുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് കൊടുത്തത് വളരെ മികച്ച ഒരു തീരുമാനമാണ്. ജനുവരി 1 മുതലാണ് ഇത് നടപ്പില്‍ വരുന്നത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സൂപ്രണ്ടിംഗ്, എക്‌സിക്യൂട്ടീവ് മുതല്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വരെയുള്ളവര്‍ക്കാണ് ചുമതല നല്‍കുക. റോഡുകളുടെ തകര്‍ച്ച കണ്ടെത്താനും, അത് കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള സംവിധാനമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നടപ്പില്‍ വന്നാല്‍ കേരളത്തിന് വളരെയേറെ ഗുണകരമാകും.

റോഡുകളുടെ പരിപാലനത്തില്‍ വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിത്വം ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. റോഡ് നിര്‍മ്മാണം വിലയിരുത്താനും പരിപാലനത്തിനും സോഫ്‌റ്റ്വെയറും വികസിപ്പിക്കും. ചുമതലകള്‍ ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് 15ന് മിഷന്‍ ടീം യോഗം ചേരും.