ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച 5ജി സാങ്കേതികവിദ്യ ആഗോളതലത്തിൽ ഉൾക്കൊള്ളിക്കുന്നു. അന്താരാഷ്ട്ര സംഘടന 3 ജിപിപി ആണ് ഇക്കാര്യം അറിയിച്ചത്. ടെലികോം മേഖലയുടെ ആഗോള നിലവാരം നിർവചിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് 3 ജിപിപി. ടെലികോം സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് സൊസൈറ്റി ഇന്ത്യയുടെയും ഡോട്ടിന്റെയും മേൽനോട്ടത്തിൽ എല്ലാ പ്രമുഖ ഐഐടികളുടെയും ഐഐഎസ്സിയുടെയും പ്രധാന സംഭാവനയോടെയാണ് മെയ്ഡ്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച 5 ജി സാങ്കേതിക വിദ്യ ആഗോള തലത്തിൽ ഉൾക്കൊള്ളിക്കുന്നത്.
ഇത് 5ജി സേവനങ്ങൾക്കായി നെറ്റ്വർക്ക് ഗിയർ വികസിപ്പിക്കുന്നതിന് ടെലികോം ഉപകരണ നിർമ്മാതാക്കളെ, പ്രത്യേകിച്ച് ആഭ്യന്തര സേവനദാതാക്കളെ വികസിക്കാൻ പ്രാപ്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക കരാർ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. മൊബൈൽ ഫോണുകൾക്ക് ഉയർന്ന പവർ പ്രവർത്തനക്ഷമമാക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
ഗ്ലോബൽ സ്റ്റാൻഡേർഡുമായി 5ജിയുടെ സമന്വയത്തിന് കീഴിൽ ഹാൻഡ്സെറ്റ് പവർ ലെവലുകൾ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി pi/2 BPSK എന്ന് വിളിക്കപ്പെടുന്ന ഒരു മോഡുലേഷൻ സ്കീം, മുമ്പ് 3GPP സ്റ്റാൻഡേർഡിന് കീഴിൽ ഓപ്ഷണലായിരുന്നു, ഇപ്പോൾ അത് നിർബന്ധിതമായി. എങ്കിലും, 5ജിക്ക് കീഴിൽ വികസിപ്പിച്ച മറ്റ് ചില പ്രധാന സവിശേഷതകൾ 3GPP സംയോജിപ്പിച്ചിട്ടില്ലെന്ന് പറയുന്നു. TCS, Sankhya Labs, HFCL, Tajas Network തുടങ്ങിയ ഇന്ത്യൻ സാങ്കേതിക കമ്പനികളും ഇതിന് പിന്തുണ നൽകുന്നുണ്ട്.

