യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പ: ദ റൈസ് 2021 ഡിസംബര്‍ 17-ന് റിലീസിന്. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ആദ്യം തീരുമാനിച്ചിരുന്നു, എന്നാല്‍, 83 എന്ന ചിത്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആ തിയ്യതി മാറ്റുകയായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ് അഭിനയിക്കേണ്ടിയിരുന്നത്, എന്നാല്‍ സംവിധായകനുമായുള്ള ക്രിയേറ്റീവ് പ്രശ്നങ്ങള്‍ കാരണം അദ്ദേഹം ആ ചിത്രം ഉപേക്ഷിക്കുകയും പകരം അല്ലു അര്‍ജുന് ഈ വേഷം ലഭിക്കുകയുമായിരുന്നു.
പുഷ്പ: ദി റൈസ് മികച്ച പ്രീ-റിലീസ് ബിസിനസ്സ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാറിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം തിയേറ്റര്‍, നോണ്‍-തിയറ്റര്‍ അവകാശങ്ങളില്‍ നിന്ന് നല്ലൊരു തുക നേടി. പുഷ്പയുടെ എല്ലാ ഭാഷകളിലുമുള്ള തിയേറ്റര്‍ അവകാശങ്ങള്‍ക്ക് ഫാന്‍സി വില ലഭിക്കുകയും ഒരു മികച്ച ഒടിടി പ്ലെയര്‍ അതിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി ഒരു ഫാന്‍സി തുക നല്‍കുകയും ചെയ്തു. റിലീസിന് മുമ്പ് പുഷ്പ: ദ റൈസ് 250 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അല്ലുവിനൊപ്പമുള്ള രശ്മിക മന്ദാനയുടെ ആദ്യ ചിത്രം കൂടിയാണ് പുഷ്പ. മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.