ന്യൂഡല്‍ഹി: കേരള ഹൗസിന്റെ പടികളില്‍ തെന്നിവീണ് വനംവകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതോടെ മന്ത്രിക്ക് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
എന്‍സിപി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ശശീന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

