സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുറുപ്പിന് ശേഷം സൂപ്പര്‍ താരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും ആദ്യം തിയേറ്ററില്‍ എത്തിയത് കാവല്‍ ആണ്.
സുരേഷ് ഗോപിയുടെ അഭിനയത്തെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തില്‍ തന്നെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരമായ കിച്ചു ടെല്ലസ്. ‘ചിത്രത്തില്‍ സുരേഷ് ഗോപി തന്നെ ചവിട്ടുന്ന ഒരു സീന്‍ ആണ് ആദ്യ ദിവസം ചിത്രീകരിച്ചതെന്ന് കിച്ചു പറഞ്ഞു. ആദ്യമായിട്ടാണ് സുരേഷ് ഗോപിയെ താന്‍ കാണുന്നതെന്നും ആദ്യ സീന്‍ എറണാകുളത്ത് ഒരു ആശുപത്രിയില്‍ വെച്ചായിരുന്നുവെന്നും കിച്ചു പറഞ്ഞു. മലയാളികള്‍ പോലീസ് എങ്ങനെയാവണമെന്ന് പഠിച്ചിരിക്കുന്നത് സുരേഷേട്ടനില്‍ നിന്നാണ്. അദ്ദേഹം കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നുവെന്നും കിച്ചു പറഞ്ഞു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷേട്ടന്‍ എന്നെ ചവിട്ടുന്ന സീനാണെന്നും മോനെ കാല്‍ ഇവിടം വരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞുവെന്നും’ കിച്ചു പറഞ്ഞു. ‘കാണുന്ന പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്‌ളെക്‌സിബിളാണ് അദ്ദേഹം’ കിച്ചു അഭിപ്രായപ്പെടുന്നു.
രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

