നമ്മുടെ ഫോണില്‍ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഒരു ശരാശരി മൊബൈല്‍ യൂസര്‍ തന്റെ ഫോണില്‍ ചിലവഴിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും വാട്‌സ്ആപ്പില്‍ തന്നെയാണ്. അതേ ആപ്പില്‍ തന്നെ പേയ്‌മെന്റ് സംവിധാനവും എത്തുമ്പോള്‍ പണമിടപാട് കൂടുതല്‍ എളുപ്പമാകുന്നു. ചാറ്റ് ചെയ്ത് കൊണ്ട് തന്നെ പണമിടപാടും നടത്താനാകും. റുപ്പീ ചിഹ്നവും ക്യാമറയും ഉപയോഗിച്ചുള്ള പണമിടപാട് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണെന്നതും ഇതിന് സഹായിക്കുന്നു.
വാട്‌സ്ആപ്പ് കോണ്‍ടാക്ടിലേക്ക് പണം അയക്കുന്നതിന് യൂസര്‍ പേയ്‌മെന്റ് ഓപ്ഷനില്‍ സൈന്‍ ഇന്‍ ചെയ്യുകയും യുപിഐയുമായി ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യിക്കുകയും വേണം. ഹോം സ്‌ക്രീനിന്റെ മുകളില്‍ വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക. ശേഷം തുറന്ന് വരുന്ന മെനുവില്‍ നിന്നും ഇതെല്ലാം പൂര്‍ത്തിയാക്കാം. ഇവയെല്ലാം സെറ്റ് ചെയ്ത ശേഷം മറ്റൊരാള്‍ക്ക് പണം അയക്കുമ്പോള്‍ നന്ദി സൂചകമായി ടെക്സ്റ്റ് മെസേജ് അയക്കുന്നതിന് പകരം പേയ്‌മെന്റ് സ്റ്റിക്കറുകള്‍ അയക്കാനാകും.
എങ്ങനെയാണ് വാട്‌സ്ആപ്പ് പേയ്‌മെന്റ് സ്റ്റിക്കറുകള്‍ ഉപയോഗിക്കുക എന്ന് നോക്കാം…
ആദ്യം വാട്‌സ്ആപ്പ് തുറന്ന് ആര്‍ക്കാണോ പണം അയക്കേണ്ടത് അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക.
ടെക്സ്റ്റ് ബാറിലെ റുപ്പീ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക
നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക ചോദിക്കുന്ന ഒരു പുതിയ പേജ് തുറക്കും. എത്ര രൂപയാണോ അയക്കേണ്ടത് അത് എന്റര്‍ ചെയ്യുക.
ശേഷം ഒരു കുറിപ്പ് ചേര്‍ക്കുക എന്ന ഓപ്ഷന്‍ ദൃശ്യമാകും. അവിടെ കാണുന്ന സ്‌മൈലി ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് സ്റ്റിക്കര്‍ ബട്ടണ്‍ സെലക്ട് ചെയ്യുക.
വിന്‍ഡോയുടെ മുകളില്‍ വലത് കോണിലുള്ള + ഐക്കണില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്റ്റിക്കറുകള്‍ ചേര്‍ക്കാനാകും. സ്റ്റിക്കര്‍ പായ്ക്ക് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, അത് സ്റ്റിക്കര്‍ സെക്ഷനില്‍ കാണിക്കും.
പണത്തോടൊപ്പം അയക്കേണ്ട സ്റ്റിക്കര്‍ സെലക്ട് ചെയ്യുക. ശേഷം നെക്സ്റ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
പേയ്‌മെന്റ് ആയക്കാനുള്ള ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. യുപിഐ കോഡ് എന്റര്‍ ചെയ്ത് പണം അയക്കുക.
നിങ്ങള്‍ തിരഞ്ഞെടുത്ത സ്റ്റിക്കറിനൊപ്പം പണം ലഭിച്ചെന്ന അറിയിപ്പ് ഉപഭോക്താവിന് ലഭിക്കും.

