തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചത് രാജ്യത്തിന് വേണ്ടിയാണെന്ന് സുരേഷ് ഗോപി എംപി. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് വീഴ്ചയാണ്. സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
നിയമം നടപ്പിലാക്കി ഒരു വര്‍ഷം കഴിയുമ്പോള്‍ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം നടന്നത്. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഗുരു നാനാക് ജയന്തി ദിനത്തിലാണു പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനം.
അതേസമയം, നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നതു വരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.

