ചെന്നൈ: കനത്ത മഴയില്‍ തമിഴ്നാട്ടിലെ വെല്ലൂരില്‍ വീടിനു മുകളില്‍ മതിലിടിഞ്ഞ് വീണ് 9 മരണം. മരിച്ചവരില്‍ രണ്ടുവയസുകാരനടക്കം നാലു പേര് കുട്ടികളും അഞ്ചുപേര്‍ സ്ത്രീകളുമാണ്. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.
പാലാര്‍ നദി തീരത്തെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. ശക്തമായ മഴയില്‍ നദി കരകവിഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാന്‍ തയ്യാറാകാത്ത കുടുംബമാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടത്. മിസ്സ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസര്‍, തന്‍സീല, അഫീറ, മണ്ണുല, തേമേഡ്, അഫ്ര എന്നിവരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.

