ടിപ്പുവിന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം 15 കോടിക്ക് ലേലത്തില്‍ വെച്ച് യു.കെ ഗവണ്‍മെന്റ്

ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം 15 കോടിക്ക് ലേലത്തിന് വെച്ച് യുകെ. ടിപ്പുവിന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വര്‍ണ കടുവാ തലകളിലൊന്നാണ് ലേലം ചെയ്യുന്നത്.

14,98,64,994 രൂപയാണ് ഇതിന്റെ മൂല്യം. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാന്‍ താല്‍ക്കാലിക കയറ്റുമതി നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിപ്പു സുല്‍ത്താന്റെ സ്വര്‍ണ കടുവാ തലക്ക് യുകെയില്‍ നിന്ന് തന്നെ പുതിയ ഉടമയെ തേടുകയാണ് അധികൃതര്‍. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങള്‍ക്കോ സ്വര്‍ണ കടുവയെ സ്വന്തമാക്കാനുള്ള സമയം അനുവദിക്കുന്നതിനാണ് താല്‍ക്കാലിക നിരോധനം. യുകെ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്‌സ്, വകുപ്പാണ് ലേലത്തിന് വെച്ചിരിക്കുന്നത്.