പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും; തീരുമാനം സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ

തിരുവനന്തപുരം: സി പി എം നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനും ആകും. വ്യാഴാഴ്ച്ച ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സനാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ചെറിയാൻ ഫിലിപ്പിനെയായിരുന്നു ആദ്യം ഖാദി ബോർഡിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ചെറിയാൻ ഫിലിപ്പ് ഇത് നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സിപിഎം വിട്ട് കോൺഗ്രസിലേക്ക് മടങ്ങി പോകുകയും ചെയ്തിരുന്നു. അതേസമയം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.