സിനിമ റിലീസിംഗ് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തിയറ്റര്‍ ഉടമസ്ഥ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്റെ തീരുമാനം. ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണോയെന്ന് അഭിപ്രായം തേടുന്നതിനാണു ജില്ലാ അടിസ്ഥാനത്തില്‍ ഹിതപരിശോധന നടത്തുന്നത്. കേരളത്തിലെ 670 സ്‌ക്രീനുകളില്‍ നാനൂറിലേറെ ഫിയോക്കിനു കീഴിലാണ്.
അതേസമയം, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുകയാണ്. മരക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്‌തേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. 150 തിയേറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചു തുടങ്ങി. സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിക്ക് നല്‍കുന്നത്. എന്നാല്‍, മരക്കാര്‍ അതിന് മുമ്പ് തന്നെ ഒ.ടി.ടിയിലേക്ക് മാറ്റുന്നത് അടക്കമുള്ള സാധ്യതയാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

