തിരുവനന്തപുരം: രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് യോഗം വിളിച്ചു ചേർത്തത്. വ്യാഴാഴ്ച്ചയാണ് യോഗം ചേരുക.
സമയപരിധി അവസാനിച്ചിട്ടും വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ യോഗത്തിൽ കൈമാറും.
അതേസമയം രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

