ലോകമൊന്നടങ്കം കൗതുകത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനും നടുവില്‍ ഭൂമി എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 2021ലെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19നാണ നടക്കുക. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും വെള്ളിയാഴ്ച സംഭവിക്കാന്‍ പോകുന്നത്.
സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി പതിക്കുകയുള്ളൂ, ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം മാത്രം പതിക്കുന്നു. ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്, വൈകുന്നേരം 05:33 ഓടെ ഈ ഭാഗിക ചന്ദ്രഗ്രഹണം അവസാനിക്കും. ഇന്ത്യയില്‍ വൈകിട്ടായിരിക്കും ഇത് ദൃശ്യമാകുക. ഈ വര്‍ഷം മെയ് 26 ന് ഉണ്ടായ ‘സൂപ്പര്‍ ഫ്ളവര്‍ ബ്ലഡ് മൂണ്‍’ ആയിരുന്നു അവസാനത്തെ ചന്ദ്രഗ്രഹണം.
നവംബര്‍ 19ന് വളരെ വ്യക്തമായി ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാസയുടെ കണക്കുകള്‍ പ്രകാരം 21-ാം നൂറ്റാണ്ടില്‍ മൊത്തം 228 ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസയുടെ പ്രവചനം.

