തിരുവനന്തപുരം: എം ജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി നിരാഹാരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയില്‍. നീതി ഉറപ്പാക്കണമെന്ന് മന്ത്രി വിസിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗവേഷണ കേന്ദ്രം ഡയറക്ടറെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നതിതിന്റെ താല്പര്യം എന്താണെന്നു മന്ത്രി ചോദിച്ചു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്കി. തടസ്സം കൂടാതെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുമെന്ന് വൈസ് ചാന്സ്ലര് ഉറപ്പുനല്‍കി.
ജാതി വിവേചനം അന്വേഷിക്കും. തുടര്‍ന്നു പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ആദ്യ ആവശ്യത്തില്‍നിന്ന് വിദ്യാര്‍ഥിനി മാറി. ഡയറക്ടര്‍ നന്ദകുമാറിനെ സര്‍വീസില്‍നിന്ന് മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സര്‍വകലാശാലയുടെ നിയമം അനുസരിച്ച് മാത്രമേ അതിനു കഴിയൂ, എന്നും മന്ത്രി വ്യക്തമാക്കി.
ഗവേഷക വിദ്യാര്‍ഥിക്കു കെമിക്കല്‍ കിട്ടാനും ലാബ് തുറക്കാനും ഹൈക്കോടതി ഇടപെടേണ്ട ദുരവസ്ഥ കേരളത്തില്‍ അല്ലാതെ വേറെ എവിടെയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചു. മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമാണ് നടന്നത്. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ പറയേണ്ട സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

