മുല്ലപ്പെരിയാര്‍ ഡാമിന് താഴെയുള്ള മരംമുറി ഉത്തരവ് മരവിപ്പിച്ചു ; കേന്ദ്ര അനുമതിയുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാല്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സംസ്ഥാന വകുപ്പിന്റെ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാനായിരുന്നു തമിഴ്‌നാടി ന് ഉത്തരവ് നല്‍കിയത്. എന്നാല്‍, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവ് ഇറക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ചുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മരം വെട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിസ്ഥിതി അനുമതിയും ആവശ്യമാണ്. ഇത്തരം നിയമപരമായ അനുമതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് മുന്‍ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് നിലവില്‍ വന്നിരിക്കുന്നത്.