2008ലെ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്വു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തുമാ ണ് അറിയിച്ചിരിക്കുന്നത്.
യുവതാരമായ അദ്വിശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. ശശി കിരണ്‍ ടിക്കയുടെ സംവിധാനത്തില്‍ നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.
ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍ ആര്‍ ഐയുടെ വേഷത്തിലാണ് സായി മഞ്ചരേക്കര്‍ എത്തുന്നത്. അതേസമയം, ആക്രമണത്തില്‍ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.
ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

