കുറഞ്ഞ കാലം കൊണ്ട് തന്നെ എല്ലാവരുടെയും മനസില്‍ ഇടം നേടിയ സ്പാനിഷ് വെബ്സീരിസ് ആണ് മണി ഹീസ്റ്റ്. മണി ഹീസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ പുതിയ ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന സീരീസിന്റെ അഞ്ചാം സീസണ്‍ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബര്‍ മൂന്നിന് റിലീസ് ആയി. രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിന് എത്തും. രണ്ട് വോള്യങ്ങളിലും അഞ്ച് വീതം എപിസോഡുകളാണ് ഉള്ളത്. സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അലെക്‌സ് പിന സംവിധാനത്തില്‍ ഇറങ്ങിയ സീരീസ് സ്‌പെയിനിലെ ആന്റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ് ചെയ്തത്. ആദ്യ രണ്ട് സീസണുകള്‍ ചാനലിലാണ് പുറത്തിറങ്ങിയത്. മൂന്നാം സീസണ്‍ മുതല്‍ നെറ്റ്ഫ്‌ലിക്‌സ് ഒറിജനല്‍സായാണ് മണി ഹീസ്റ്റ് എത്തിയത്.

