ജോലി ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കേറ്റ് തിരുത്തി; സമീര്‍ വാങ്കഡെക്കെതിരെ എന്‍സിപി നേതാവ്

sameer vankde

മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യനെ അറസ്റ്റ് ചെയ്തതോടെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെ രാജ്യം മുഴുവന്‍ അറിയാന്‍ തുടങ്ങിയത്. ഇതില്‍ നിരവധി പേര്‍ സമീര്‍ വാങ്കഡെ പ്രശംസിച്ചപ്പോഴും പലരും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സമീര്‍ വാങ്കഡെക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് വാങ്കഡെ രംഗത്ത് എത്തിരിക്കുകയാണ്. മുസ്ലീമായ സമീര്‍ ഐആര്‍എസ് പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്നാണ് മന്ത്രി ആരോപിക്കുന്നത്. സമീര്‍ ദാവൂദ് വാങ്കഡെയെന്നാണ് യഥാര്‍ത്ഥ പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

ട്വിറ്ററിലൂടെ വാങ്കഡെയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് പങ്കുവച്ചത്.ഇതില്‍ പിതവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ”ഇതിലൂടെ അദ്ദേഹത്തിന്റ തട്ടിപ്പ്‌ പുറത്ത് കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. മതം പുറത്ത് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടില്ല’-മാലിക്ക് പറഞ്ഞു.

2006 ല്‍ വാങ്കഡെയുടെ ആദ്യ വിവാഹം നടന്നുവെന്ന് ചിത്രം പങ്ക് വെച്ച് മാലിക്ക് പറയുന്നു. ഇതിന് പുറമെ സമീര്‍ നിരപരാധികളായ ആളുകളെ 26 മയക്കുമരുന്ന് കേസുകളിലായി കുടുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ജീവനക്കാരന്‍ എഴുതിയ കത്തും നവാബ് മാലിക്ക് ഇതിനൊപ്പം ഉദ്ദരിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി വാങ്കഡെയുടെ രണ്ടാം ഭാര്യ ക്രാന്ദി റെഡ്കറും സഹോദരി ജസ്മീന്‍ വാങ്കഡെയും രംഗത്തെത്തി. തെളിവുണ്ടെങ്കില്‍ നവാബ് മാലിക്ക് കയ്യില്‍ കോടതിയില്‍ പോകട്ടെ എന്നും തങ്ങളുടെ കുടുംബത്തെ മാലിക്ക് ഉന്നംവയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു.ഇതിന് മുമ്പും മാലിക്ക് വാങ്കഡെക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിച്ചുണ്ട്.