ടി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ വീണ്ടും വിജയം കുറിച്ച് പാകിസ്താന്‍

ടി20 ലോകകപ്പില്‍ പാകിസ്താന് വീണ്ടും വിജയം.ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താന്‍ വീഴ്ത്തിയത്.ന്യൂസീലന്‍ഡ് 135 റണ്‍സായിരുന്നു എടുത്തത്. ഈ നേട്ടം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. പാകിസ്താന്റെ ടോപ്പ് സ്‌കോററായത് 33 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ ആണ്. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.

കിവീസിന് പവര്‍പ്ലേയില്‍ വെറും 30 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതിന് പുറമെ ആറാം ഓവറില്‍ ടിം സൗത്തിലൂടെ ബാബര്‍ അസമിനെ (9) നഷ്ടമാവുകയും ചെയ്തു.

ന്യൂസീലന്‍ഡ് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഇവര്‍
നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു. കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍ 27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ്. ഹാരിസ് റൗഫ് പാകിസ്താനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. പിന്നീട് എത്തിയ പാകിസ്താന്റെ ആസിഫ് അലിയുടെ കൂറ്റന്‍ ഷോട്ടുകളാണ് ടീമിനെനെ വിജയത്തിലെത്തിച്ചത്. ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവര്‍ പുറത്താവാതെ നിന്നു. ആറാം വിക്കറ്റില്‍ 48 റണ്‍സാണ് ഈ കൂട്ട്‌കെട്ട് പടുത്തുയര്‍ത്തിയത്.