ശ്രീനഗര്‍: ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരും.ഇനിയും ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.
അതേസമയം, തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്ഥാനും ചൈനയ്ക്കും ബിപിന്‍ റാവത്ത് താക്കീത് നല്‍കി. നിഴല്‍ യുദ്ധമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. കാശ്മീരില്‍ സമാധാന നിലനില്‍ക്കുന്നത് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലെ സാഹചര്യം കാശ്മീരില്‍ ഭീഷണി ഉണ്ടാക്കുന്നുണ്ടെന്നും, ഇത് മുന്നില്‍ക്കണ്ട് അതിര്‍ത്തികള്‍ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യണം. അതിര്‍ത്തികളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കണം.പുറത്തുനിന്ന് വരുന്നത് ആരാണെന്ന് നാം നിരീക്ഷിക്കണം, ഒപ്പം പരിശോധന നടത്തണം.’- ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ റാവത്ത് പറഞ്ഞു.

