മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയാണെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അറിയിച്ചു. ബീഹാറിലെ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഇത്തരമൊരു തീരുമാനം.രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന സംസ്ഥാനത്തെ മഹാസഖ്യത്തില്‍ നിന്ന്
കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, പാര്‍ട്ടി വിട്ടു.2024 ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 40 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്നും, അതിനായി സ്ഥാനാര്‍ത്ഥികളെ തേടുകയാണെന്നും ബീഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഭക്ത ചരണ്‍ ദാസ് വെള്ളിയാഴ്ച പറഞ്ഞു.
”ബീഹാറിലെ മഹാസഖ്യത്തില്‍ ഞങ്ങള്‍ ഇല്ല.ആര്‍ജെഡി കുശേശ്വരസ്ഥാന്‍ സീറ്റ് തട്ടിയെടുത്തതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത്തരമൊരു കൂട്ടുകെട്ട് കൊണ്ട് എന്ത് പ്രയോജനം? രണ്ട് പാര്‍ട്ടികളുടെയും നയങ്ങള്‍ സമന്വയിക്കുന്നില്ല,”വെള്ളിയാഴ്ച ഭക്ത ചരണ്‍ ദാസ് പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജന്‍ അധികാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പപ്പു യാദവ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടവും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ബിഹാറിലെ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജെഡി കോണ്‍ഗ്രസിന്റെ നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ”സഖ്യ ധര്‍മ്മം പിന്തുടര്ന്നവരാണക ഞങ്ങള്‍. ലാലു പ്രസാദ് സഖ്യ പങ്കാളികള്‍ക്കായി എങ്ങനെയാണ് പദവികള്‍ ബലിയര്‍പ്പിച്ചതെന്നും മുഴുവന്‍ ബിഹാറിനും അറിയാം,” ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് ആര്‍ജെഡി പാര്‍ട്ടി വക്താവ് മൃത്യുഞ്ജയ് തിവാരിയും കുറ്റപ്പെടുത്തി. ദാസിനെ പോലുള്ള നേതാക്കള്‍ മൂലമാണ് കോണ്‍ഗ്രസ് ഇത്രയും ദയനീയമായ അവസ്ഥയിലെത്തിയത്, തിവാരി ആരോപിച്ചു.

