കെപിസിസി ഭാരവാഹിപ്പട്ടിക; എല്ലാവര്‍ക്കും പട്ടികയില്‍ പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന തര്‍ക്കങ്ങളെ അവഗണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭാരവാഹിപ്പട്ടികയില്‍ എല്ലാവരും സന്തോഷത്തിലാണെന്നും എല്ലാവര്‍ക്കും പട്ടികയില്‍ പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂര്‍ പ്രതികരിച്ചു.

‘പ്രഗത്ഭരെയാണ് പദവികളിലേക്ക് തിരഞ്ഞെടുത്തത്. അംഗീകാരം കിട്ടേണ്ടവര്‍ ഇനിയും വേറെയുമുണ്ട്. പട്ടികയില്‍ നിന്ന് ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും പട്ടിക പൊതുചര്‍ച്ചയാക്കാതെ അനുകൂല രീതിയില്‍ എടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതസേമയം, ഭാരവാഹിപ്പട്ടികയെ സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന്റെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ചയ്ക്കില്ല. ഇത് തര്‍ക്കവിഷയമാക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ പട്ടികയെ ചൊല്ലി തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഐ വിഭാഗക്കാര്‍ ഭാരവാഹിപ്പട്ടികയില്‍ മേല്‍ക്കൈ നേടിയെന്നാണ് എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്.

ഭാരവാഹിപ്പട്ടികയെ അനുകൂലിക്കുന്നില്ലെന്നും എന്നാല്‍ അനുസരണ ഉള്ളതുകൊണ്ട് അനുസരിക്കുകയാണെന്നുമാണ് കെ മുരളീധര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നല്‍കിയ പട്ടികയില്‍ നാലു വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹകസമിതി അംഗങ്ങളും ഖജാന്‍ജിയുമുള്‍പ്പെടെ 56 ഭാരവാഹികളാണ് ഉള്ളത്. യാണ് പ്രഖ്യാപിച്ചത്. ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.