ഹൈദരാബാദ്: വ്യക്തിത്വം കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിയുമായി നടി സാമന്ത. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലിനും അഭിഭാഷകനായ വെങ്കട് റാവുവിനുമെതിരെയാണ് നടി നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്കെതിരെ വിവിധ രീതിയില്‍ വ്യാജപ്രചരണം നടന്നിരുന്നു.
അകിനേനി കുടുംബവുമായി അഭിഭാഷകനായ വെങ്കട് റാവിന് ബന്ധമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇയാള്‍ സാമന്തയ്ക്കെതിരേ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണ്. എന്നാല്‍ സാമന്ത അകിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടി അല്ലെന്ന് വെങ്കട് വീഡിയോയില്‍ റാവുപറഞ്ഞിരുന്നു. ഇതിന് പുറമെ താരത്തിനെതിരെ സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലും സമാനമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതേസമയം, സമാന്ത ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
സാമന്തയും നാഗചൈതന്യയും 2018 ലാണ് വിവാഹിതരായത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

