സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; പട്ടികയില്‍ 30 ചിത്രങ്ങള്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാര്‍ഡിനായി മത്സരിക്കുന്നത്.

മത്സരരംഗത്തുള്ള സിനിമകള്‍ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയില്‍ നിന്ന് മികച്ച 30 സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.