ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവാക്‌സിന് അനുമതി ലഭിച്ചു. രണ്ട് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ നല്‍കാന്‍ കോവിഡ് -19 സംബന്ധിച്ച വിഷയ വിദഗ്ധ സമിതി അടിയന്തര ഉപയോഗ അനുമതിയാണ് നല്‍കിയിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് സെപ്റ്റംബറില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കോവാക്സിന്റെ ഘട്ടം -2, ഘട്ടം -3 പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം ആദ്യം ഡ്രഗ്സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ട്രയല്‍ ഡാറ്റ സമര്‍പ്പിച്ചു.
വിശദമായ ആലോചനയ്ക്ക് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിന്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തെന്ന് വിഷയ വിദഗ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

