സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ ജയില്‍ മോചിതനായി, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പ്രതികരണം

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് കഴിഞ്ഞിരുന്നത്. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചനം.

കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും എൻഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ പ്രകാരം ഒരു വർഷത്തെ കരുതൽ തടങ്കലിലായിരുന്നു. ആ കാലാവധി  അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്.

സന്ദീപിന്റെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. സ്വപ്നയുടെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എൻഐഎ കേസിൽ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.