ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ വീണ്ടും നിശ്ചലമായി ! സ്ഥിരീകരിച്ച് കമ്പനി

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് സ്ഥിരീകരിച്ച് കമ്പനി. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇത് പരിഹരിച്ചെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.

നേരത്തെ, ഏഴ് മണിക്കൂറോളം സേവനം തടസ്സപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടി രൂപ നഷ്ടവും സംഭവിച്ചിരുന്നു. പിന്നാലെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.