ന്യൂഡൽഹി: പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം. കോവിഡ് വൈറസ് മഹാമാരിയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി ആവിഷ്‌ക്കരിച്ചത്.
ആരോഗ്യ ഇൻഷുറൻസിലൂടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക, വിദ്യാഭ്യാസം നൽകി കുട്ടികളെ ശാക്തീകരിക്കുക, 23 വയസ്സ് പൂർത്തിയാകുമ്പോൾ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അവരെ സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ. ഇത്തരം കുട്ടികൾക്ക് ഒരു കേന്ദ്രീകൃത സമീപനത്തിലൂടെയും ഗ്യാപ്പ് ഫണ്ടിങ്ങിലൂടെയും, വിദ്യാഭ്യാസം, ആരോഗ്യം, 18 വയസ്സ് മുതൽ പ്രതിമാസ സ്റ്റൈപ്പന്റ്, 23 വയസ്സ് പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി 10 ലക്ഷം രൂപ എന്നിവ പദ്ധതിയിലൂടെ ലഭിക്കും.
പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ:
- താമസത്തിനുള്ള പിന്തുണ
- പ്രീ-സ്‌കൂളിനും സ്‌കൂൾ വിദ്യാഭ്യാസത്തിനും സഹായം
- ആരോഗ്യ ഇൻഷുറൻസ്
- സാമ്പത്തിക സഹായം

