ന്യൂഡല്‍ഹി: പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഏഴുമണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു
വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തകരാറിലെന്ന് ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരണ നടത്തിയിരുന്നു.
‘ചില ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’ എന്നാണ് കുറിപ്പ്.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്.
വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.
ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങിലും വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുന്‍പും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. എന്നാല്‍ അല്‍പ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.

