കാബൂൾ: അഫ്ഗാനിൽ സ്‌ഫോടനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് താലിബാൻ വ്യക്തമാക്കുന്നത്.
കാബൂളിലെ ഈദ്ഗാ പള്ളിയിലായിരുന്നു ബോംബാക്രമണം ഉണ്ടായത്. താലിബാൻ വക്താവ് സബീബുള്ള മുജാഹിദിന്റെ അമ്മയുടെ ഓർമ്മയ്ക്കായി ചില ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്.
അതേസമയം ആരും ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ താലിബാൻ ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ താലിബാനെതിരായ ആക്രമണം വർധിച്ചു വരികയാണ്. ഭാവിയിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടം നടക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

