അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ കനയ്യ കുമാറും ചേർന്നാൽ അജയ്യ ശക്തിയാകും; പരിഹാസവുമായി എ ജയശങ്കർ

തിരുവനന്തപുരം: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ കനയ്യ കുമാറും ചേർന്നാൽ അജയ്യ ശക്തിയാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. കനയ്യ കുമാർ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും.

ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.