അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാനെ 33 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആറുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 121/6 എന്ന സകോറിലേ എത്തിയുള്ളൂ.
മലയാളി താരം സഞ്ജു പുറത്താകാതെ 70 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.
ഡല്‍ഹിക്ക് വേണ്ടി 32 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 43 റണ്‍സ് നേടിയ മുന്‍ നായകന്‍ ശ്രേയസ് അയ്യരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8) നാലാം ഓവറില്‍ പുറത്തായശേഷം ക്രീസിലെത്തിയ അയ്യര്‍ 14-ാം ഓവര്‍ വരെ പൊരുതിനിന്നു.
സീസണിലെ അഞ്ചാമത്തെ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണ്.

