ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി തകര്‍ത്താടിയ ചിത്രം ‘തലൈവി’ നെറ്റ്ഫ്ലിക്സ് റിലീസിന്.
സെപ്റ്റംബര്‍ പത്തിന് തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനു വന്‍ ജന സ്വീകര്യതയായിരുന്നു ലഭിച്ചത്. ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും എത്തുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

