തിരുവനന്തപുരം: കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
കോവിഡ് വാക്സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചത്.
കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്സിൻ വിതരണം സാധിക്കില്ലെന്നും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

