കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം താലിബാന് സര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ സംപ്രേക്ഷണം അഫഗാനിസ്ഥാനില്‍ നിരോധിച്ചതായി മുന്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ എം. ഇബ്രാഹിം മൊമാണ്ട് ട്വീറ്റ് ചെയ്തു. ഇസ്ലാം വിരുദ്ധ ഉള്ളടക്കം, പെണ്‍കുട്ടികളുടെ നൃത്തം, സ്റ്റേഡിയത്തിലെ തലമറക്കാത്ത സ്ത്രീകളുടെ സാന്നിധ്യം, എന്നിവ കാരണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഇബ്രാഹിം ട്വീറ്റ് ചെയ്തത്. താലിബാന് സര്‍ക്കാര്‍ ഐപിഎല്‍ പ്രക്ഷേപണം നിരോധിച്ചതായി രാജ്യത്തെ മറ്റ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ മുന്‍നിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബ് ഉര് റഹ്മാന് തുടങ്ങിയവര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

