ശാരീരിക അവശതകളുള്ളവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍; കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശാരീരിക അവശതകള്‍ നേരിടുന്നവരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിലെത്തി വാക്സിനേഷന്‍ നടത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. നോട്ടിസില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഭിന്നശേഷിയും മറ്റ് ശാരീരിക അവശതകളും അനുഭവിക്കുന്നവര്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്‍പില്‍ എത്തിയത്. വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണം, കോവിന്‍ ആപ്പിന് പുറമേ മറ്റൊരു ഹെല്‍പ് ലൈന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും നോട്ടിസ് അയക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

ഗര്‍ഭിണികള്‍ക്കും മുലൂയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കുന്നതിനായുള്ള മാര്‍ഗരേഖകളില്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ബാലാവകാശ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലും കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.