ദുബായ്: സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ന്യൂസീലന്‍ഡ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയതിന് പിന്നാലെ താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന പ്രഖ്യാപനവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന ഗെയ്ലിന്റെ പ്രഖ്യാപനം.
‘ഞാന്‍ നാളെ പാക്കിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?’ – ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം.
ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കി മടങ്ങുകയും അടുത്തതായി പാക്കിസ്ഥാനില്‍ പര്യടനം നടത്തേണ്ട ഇംഗ്ലണ്ട് ടീം അതേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രിസ് ഗെയ്ലിന്റെ ട്വീറ്റ്.

