ന്യൂഡൽഹി: നെതർലാൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ മുൻ എം.പി. എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് രാജാമണിയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടുന്നതിൽ ആഹ്ലാദമുണ്ടെന്ന് വേണു രാജാമണി വ്യക്തമാക്കി. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും വേണു രാജാമണിക്കുള്ള ബന്ധങ്ങൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് പുതിയ നിയമനമെന്നാണ് റിപ്പോർട്ട്. സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയായാണ് പ്രത്യേക പ്രതിനിധിയുടെ സ്ഥാനം പരിഗണിക്കപ്പെടുന്നത്.

