കൊച്ചി കപ്പൽശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം; ഗുരുതര സാഹചര്യമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചത്. പോലീസിന് ഇ- മെയിൽ ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്‌ക്കെതിരായ ഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശമയക്കാൻ ഉപയോഗിക്കുന്നത് പ്രോട്ടോൺ ആപ്പ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണിയാണ് ആദ്യം ലഭിച്ചത്. കപ്പൽ ശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഐപി അഡ്രസ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.