മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ നഷ്ടം നികത്താന്‍ പരിഹാര മാര്‍ഗ്ഗവുമായി ബി.സി.സി.ഐ. ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിക്കാമെന്ന് ബി.സി.സി.ഐ. ഇംഗ്ലണ്ടിനെ അറിയിച്ചു.
ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റ് റദ്ദാക്കിയതിലൂടെ ഉണ്ടായ നഷ്ടം ഈ രണ്ട് ട്വന്റി20 മത്സരങ്ങള്‍ കൊണ്ട് മറികടക്കാമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇതുസംബന്ധ ചര്‍ച്ച നടക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത ജൂലൈയില്‍ ഞങ്ങള്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ രണ്ട് അധിക ടി20 കളിക്കാന്‍ തയാറാണ്, പരമ്പരയില്‍ നേരത്തെ നിശ്ചയിച്ച മൂന്നു ട്വന്റി20ക്ക് പകരം അഞ്ചു ട്വന്റി20 കളിക്കും, ഇനി തീരുമാനിക്കേണ്ടത് അവരാണെന്ന് ഷാ വ്യക്തമാക്കി. അടുത്തവര്‍ഷം ഇന്ത്യന്‍ ടീം ഏകദിന, ട്വന്റി20 ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്.

