നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണം; നിയമസഭയിൽ ബിൽ അവതരിപ്പിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.

പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ ബില്ലിനെ പിന്തുണച്ചു. എന്നാൽ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ഉത്തരവാദിത്തം സർക്കാരിനാണെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.