പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി എംഎല്‍എ മാണി സി.കാപ്പന്‍. വിവാദത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലെന്ന് മാണി സി.കാപ്പന്‍ അഭിപ്രായപ്പെട്ടു. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താല്‍പര്യമുളളവരുടെ കടന്നുകയറ്റമാണ് ഇപ്പോഴെന്നും മാണി സി.കാപ്പന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പടെ നേരത്തെ ബിഷപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം വിഷയത്തില്‍ പാലാ രൂപത വിശദീകരണവുമായെത്തി. സമൂഹത്തില്‍ അപകടകരമായ പ്രവണതയെ സംബന്ധിച്ച മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയതെന്ന് രൂപതാ സഹായമെത്രാന്‍ വിശദീകരിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

