സ്വര്‍ണക്കടത്ത് കേസില്‍ ആരെയും മാപ്പുസാക്ഷിയാക്കില്ല; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മാപ്പുസാക്ഷികള്‍ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്. കേസില്‍ വിദേശത്തുള്ള മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യത്തിലാണ് പ്രധാന പ്രതികളില്‍ ആരെയും മാപ്പുസാക്ഷികള്‍ ആക്കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്നത്. നിലവിലുള്ള പ്രതികളെ ചേര്‍ത്ത് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

നേരത്തെ, ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സ്ഥലം മാറിപ്പോയ കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ല. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കേസില്‍ കേരളം പൊലീസ് സഹായിച്ചില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടികള്‍ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാന്‍ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായെന്നും അദ്ദേഹം അറിയിച്ചിരുന്നു.